Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Heavy Rain

Kollam

ക​ന​ത്ത മ​ഴ​യും കാ​റ്റും; ജില്ലയിൽ നാ​ല് വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

കൊ​ല്ലം : മ​ഴ​യി​ലും കാ​റ്റി​ലും വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ല്‍ നാ​ല് വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. കൊ​ല്ലം താ​ലൂ​ക്കി​ൽ ര​ണ്ട് വീ​ടു​ക​ളും കൊ​ട്ടാ​ര​ക്ക​ര, കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കു​ക​ളി​ൽ ഓ​രോ വീ​ടു​ക​ളു​മാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ല​ത്തെ മ​ഴ​യി​ൽ മാ​ത്രം 1,85,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

വീ​ട് പൂർണമായി ത​ക​ർ​ന്നു

കൊ​ട്ടാ​ര​ക്ക​ര : ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും കൊ​ട്ടാ​ര​ക്ക​ര മു​സ്‌ലിം സ്ട്രീ​റ്റ് കോ​യി​പ്പു​റ​ത്തുവി​ള വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ വീ​ട് ത​ക​ർ​ന്നു. ഇന്നലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ബാ​ബു​വി​ന്‍റെ മാ​താ​വ് ആ​മി​ന (80)യെ ​വീ​ട്  ത​ക​രു​ന്ന​തി​നി​ടെ വീ​ടി​നു​ള്ളി​ൽ നി​ന്നും പു​റ​ത്ത് എ​ത്തി​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

മ​ഴ​യി​ലും കാ​റ്റി​ലും വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ മു​ക​ൾ ഭാ​ഗം പൊ​ട്ടി​യ​ട​രു​ന്ന​ത് ബാ​ബു​വി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. ഉ​ട​നെ വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ സ​ജി​ന​യേയും മ​ക​ൻ ഷ​ഹാ​ന​സി​നേയും പു​റ​ത്തെ​ത്തി​ച്ചു. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന മു​ത്ത​ശി​യെ പു​റ​ത്തേ​യ്ക്ക് എ​ത്തി​ച്ച പി​റ​കെ കി​ട​പ്പു​മു​റി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യും അ​ടു​ക്ക​ള​യും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കൊ​ട്ടാ​ര​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

ജി​ല്ല​യി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ല്‍ 115.6 എം ​എം മു​ത​ല്‍ 204.4 എം ​എം വ​രെ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ണ്ട്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് ക​ള​ക്ട​ർ നി​ര്‍​ദേശം ന​ല്‍​കി.

ജാ​ഗ്ര​ത നി​ര്‍​ദേ​ശം

ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ന​ദി​ക്ക​ര​ക​ള്‍, അ​ണ​ക്കെ​ട്ടു​ക​ളു​ടെ കീ​ഴ്പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും അ​പ​ക​ട​സാ​ധ്യ​ത മു​ന്‍​കൂ​ട്ടി ക​ണ്ട് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്കേ​ണ്ട​താ​ണ്. ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും മേ​ല്‍​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ല്‍ കാ​ണു​ന്ന​വ​ര്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റി താ​മ​സി​ക്ക​ണം. കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണും പോ​സ്റ്റു​ക​ള്‍ ത​ക​ര്‍​ന്നും ഉ​ണ്ടാ​കാ​നി​ട​യു​ള്ള അ​പ​ക​ട​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ള്‍ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ന്‍​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ ഇ​റ​ങ്ങാ​ന്‍ പാ​ടു​ള്ള​ത​ല്ല. ജ​ലാ​ശ​യ​ങ്ങ​ള്‍​ക്ക് മു​ക​ളി​ലെ മേ​ല്‍​പ്പാ​ല​ങ്ങ​ളി​ല്‍ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ല്‍​ഫി എ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ല്‍​ക്കു​ക​യോ ചെ​യ്യ​രു​ത്.


മ​ഴ ശ​ക്ത​മാ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, മ​ല​യോ​ര മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ​യാ​ത്ര​ക​ള്‍ മ​ഴ മു​ന്ന​റി​യി​പ്പ് മാ​റു​ന്ന​ത് വ​രെ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ഒ​രു എ​മ​ര്‍​ജ​ന്‍​സി കി​റ്റ് അ​ടി​യ​ന്ത​ര​മാ​യി ത​യ്യാ​റാ​ക്കി വ​യ്ക്ക​ണം. സ​ഹാ​യ​ങ്ങ​ള്‍​ക്ക് 1077, 1070 എ​ന്നീ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

 

Sports

ക​ന​ത്ത മ​ഴ: വ​നി​താ ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്. ഇ​തോ​ടെ ഇ​രു​ടീ​മു​ക​ളും ഓ​രോ പോ​യി​ന്‍റ് വീ​തം പ​ങ്കു​വ​ച്ചു.

കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​മാ​യി​രു​ന്നു വേ​ദി. ശ്രീ​ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഇ​ട​വേ​ള​യി​ലാ​ണ് മ​ഴ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് മ​ഴ ശ​മി​ച്ചി​ല്ല. ഓ​വ​ർ കു​റ​ച്ചെ​ങ്കി​ലും മ​ത്സ​രം ന​ട​ത്താ​ൻ കാ​ത്തി​രു​ന്നെ​ങ്കി​ലും മ​ഴ ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 258 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ച​മാ​രി അ​ത്ത​പ​ട്ടു​വി​ന്‍റെ​യും നീ​ലാ​ക്ഷി ഡി ​സി​ൽ​വ​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വി​ഷ്മി ഗു​ണ​ര​ത്നെ​യു​ടെ​യും ഹ​സി​നി പെ​രേ​ര​യു​ടെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്.

ഒ​ക്ടോ​ബ​ർ നാ​ലി​ന് ഇ​തേ വേ​ദി​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ശ്രീ​ല​ങ്ക-​ഓ​സ്ട്രേ​ലി​യ മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​ന്ന​ത്തെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ന്യൂ​സി​ല​ൻ​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി. ശ്രീ​ല​ങ്ക​യ്ക്ക് ര​ണ്ട് പോ​യി​ന്‍റു​മാ​യി.

Sports

ക​ന​ത്ത മ​ഴ; വ​നി​താ ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

കൊ​ളം​ബോ: ഐ​സി​സി വ​നി​താ ലോ​ക​ക​പ്പി​ലെ ശ്രീ​ല​ങ്ക-​ഓ​സ്ട്രേ​ലി​യ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു. പി​ന്നീ​ടും മ​ഴ ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട ശ്രീ​ല​ങ്ക വി​ജ​യം പ്ര​തീ​ക്ഷി​ച്ചാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യി​രു​ന്ന​ത്. ന്യൂ​സി​ൻ​ഡി​ല​ൻ​ഡി​നെ​തി​രെ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം എ​ത്തി​യ ഓ​സീ​സ് ജൈ​ത്ര​യാ​ത്ര തു​ട​രാ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലും ആ​യി​രു​ന്നു.

മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ര​ണ്ട് ടീ​മി​നും ഓ​രോ പോ​യി​ന്‍റ് വീ​തം ല​ഭി​ച്ചു. നി​ല​വി​ൽ മൂ​ന്ന് പോ​യി​ന്‍റു​ള്ള ഓ​സ്ട്രേ​ലി​യ ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഒ​രു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ശ്രീ​ല​ങ്ക അ​ഞ്ചാ​മ​താ​ണ്.

International

ചൈനയിലെ കനത്ത മഴയിൽ 30 മരണം

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് 30 പേ​​​ർ മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി റോ​​​ഡു​​​ക​​​ൾ ത​​​ക​​​രു​​​ക​​​യും വൈ​​​ദ്യു​​​തി നി​​​ല​​​യ്ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ൾ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാം​​​പു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ബെ​​​യ്ജിം​​​ഗി​​​ന്‍റെ വ​​​ട​​​ക്കു ഭാ​​​ഗ​​​ത്താ​​​യി സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ​​​ർ​​​വ​​​ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.

പ്ര​​​ള​​​യ​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും കാ​​​ണാ​​​താ​​​യ​​​വ​​​രെ എ​​​ത്ര​​​യും വേ​​​ഗം സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഷീ ​​​ജി​​​ൻ​​​പിം​​​ഗ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ 80,000 പേ​​​രെ​​​യാ​​​ണ് മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ച​​​തെ​​ന്നു വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.      136 ഗ്രാ​​​മ​​​ങ്ങ​​​ൾ ഇ​​​രു​​​ട്ടി​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യാ​​​നാ​​​രം​​​ഭി​​​ച്ച​​​ത്.

മി​​​യു​​​ൻ, യാ​​​ൻ​​​ഖ്വിം​​​ഗ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച​​​യു​​​ണ്ടാ​​​യ മ​​​ഴ​​​യി​​​ൽ ഹെ​​​ബൈ പ്ര​​​വി​​​ശ്യ​​​യി​​​ൽ നാ​​​ല് പേ​​​ർ മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.  

Kerala

കോ​ഴി​ക്കോ​ട്ട് മി​ന്ന​ല്‍ ചു​ഴ​ലി; വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു; വ​ന്‍ നാ​ശ​ന​ഷ്ടം

കോ​ഴി​ക്കോ​ട്: വി​ല​ങ്ങാ​ട്, ക​ല്ലാ​ച്ചി മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കൊ​പ്പം മി​ന്ന​ല്‍​ചു​ഴ​ലി​യും. ക​ന​ത്ത കാ​റ്റി​ൽ വ​ന്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു.

നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് തെ​രു​വ​ന്‍ പ​റ​മ്പ് , ചി​യ്യൂ​ര്‍ , ചീ​റോ​ത്ത് മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങാ​ട് മേ​ഖ​ല​ക​ളി​ലു​മാ​ണ് മി​ന്ന​ല്‍ ചു​ഴ​ലി നാ​ശം വി​ത​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് കാ​റ്റ് വീ​ശി​യ​ത്.

വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ വ​ന്‍ മ​ര​ങ്ങ​ളും തെ​ങ്ങു​ക​ളും ക​ട​പു​ഴ​കി വീ​ണു. വീ​ടു​ക​ള്‍ മ​രം വീ​ണ് ത​ക​ര്‍​ന്നു. പ​ല വീ​ടു​ക​ളു​ടെ​യും ഓ​ടു​ക​ള്‍ പാ​റി​പ്പോ​യി. ക​ല്ലാ​ച്ചി​യി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ന് മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു.

വി​ല​ങ്ങാ​ട് ഉ​രു​ട്ടി , വാ​ളൂ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ടു​ക​ള്‍​ക്ക് മേ​ല്‍ പ​തി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ സം​ഭ​വി​ച്ച​ത്. ക​ല്ലാ​ച്ചി​യി​ല്‍ വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി.​മ​ര​ങ്ങ​ള്‍ വീ​ണ് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​തോ​ടെ ഈ ​മേ​ഖ​ല ഇ​രു​ട്ടി​ലാ​യി. വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

National

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ: 12 പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ 12പേ​ർ മ​രി​ച്ചു. മേ​ഘ​വി​സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ​ക്കാ​ണു ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഇ​ന്ന​ലെ ഒ​ന്പ​തു മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ധ​ർ​മ​ശാ​ല​യി​ൽ കു​ടു​ങ്ങി​യ 250 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ ഒ​ഴു​കി​പ്പോ​യി. ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും പോ​ലീ​സും സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഇ​തു​വ​രെ അ​ഞ്ചു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. നാ​ലു​പേ​രെ തി​രി​ച്ച​റി​ഞ്ഞു. കാ​ട്ടി​ൽ​നി​ന്ന് ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു. ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. പൂ​ഞ്ച്, ഉ​ദ്ധം​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും മേ​ഘ​വി​സ്ഫോ​ട​ന​മു​ണ്ടാ​യി.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ അ​ള​ക​ന​ന്ദ ന​ദി​യി​ലേ​ക്കു ബ​സ് മ​റി​ഞ്ഞ് കാ​ണാ​താ​യ​വ​ർ​ക്കു​ള്ള തെ​ര​ച്ചി​ൽ ഇ​ന്നും തു​ട​രു​ന്നു. ഒ​മ്പ​തു​പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്.

വ​രു​ന്ന ര​ണ്ടു​ദി​വ​സം കൂ​ടി ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു കാ​ഷ്മീ​ർ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​വി​ട​ങ്ങ​ളി​ലെ പ​ല ന​ദി​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പാ​ല​ങ്ങ​ളു​മ​ട​ക്കം ത​ക​ര്‍​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി.

Kerala

ക​ന​ത്ത മ​ഴ; മ​ലമ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്നു

പാ​ല​ക്കാ​ട്: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ല​ക്കാ​ട് മ​ല​ന്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ന്നു. രാ​വി​ലെ 10.20 ഓ​ടെ​യാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് 111.19 മി ​ആ​യി ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​യി​രു​ന്നു തീ​രു​മാ​നം. ക​ര്‍​വ് പ്ര​കാ​രം ജ​ല​നി​ര​പ്പ് 110.49 മി ​നി​ല​നി​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ള്‍.

ഡാ​മി​ല്‍ നി​ന്നും വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ല്‍​പ്പാ​ത്തി പു​ഴ​യു​ടെ​യും ഭാ​ര​ത​പ്പു​ഴ​യു​ടെ​യും തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

അ​തേ​സ​മ​യം ത​മി​ഴ്നാ​ട് അ​പ്പ​ര്‍ ഷോ​ള​യാ​ര്‍ ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്. ഇ​തോ​ടെ ലോ​വ​ര്‍ ഷോ​ള​യാ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ചു.

District News

വയനാട്ടിൽ കനത്ത മഴ തുടരുന്നു: ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം

വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ ഉരുൾപൊട്ടലുകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. താലൂക്ക് തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുകയും, ആവശ്യപ്പെട്ടാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാണ്.

പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, നദീതീരങ്ങളിലും മലയോര പ്രദേശങ്ങളിലും പോകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. അവശ്യസാധനങ്ങൾ ശേഖരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും നിർദേശമുണ്ട്.

 

District News

കണ്ണൂർ ജില്ലയിൽ കനത്ത മഴ; ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഇരിട്ടി താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 27, 2025) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ചെറിയ തോതിലുള്ള ഗതാഗത തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

District News

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ജൂൺ 26, 2025-ന് കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തതിനെത്തുടർന്ന് ജില്ലാ ഭരണകൂടം വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലാണ് കൂടുതൽ മഴ ലഭിച്ചത്.

കടലുണ്ടിപ്പുഴ, ചാലിയാർ, കുറ്റ്യാടിപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വിനോദയാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചുചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതും മരങ്ങൾ കടപുഴകി വീഴുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.

District News

മലപ്പുറം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജൂൺ 26, 2025-ന് മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പല പ്രദേശങ്ങളിലും 115.6 mm മുതൽ 204.4 mm വരെ മഴ രേഖപ്പെടുത്തി. ഇടുക്കി, വയനാട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് വിനോദയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

Kerala

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ര്‍

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ. പു​ഞ്ചി​മ​ട്ടം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പു​ന്ന​പ്പു​ഴ​യി​ലെ വെ​ള്ളം ക​ല​ങ്ങി വ​ന്ന​ത് നേ​ര​ത്തേ​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ലാ​ണ്. ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ലെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

മു​ണ്ട​ക്കൈ മേ​ഖ​ല​യി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്നും ഉ​രു​ൾ​പൊ​ട്ടി​യെ​ന്ന് സം​ശ​യം ഉ​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട‌​റു​ടെ വി​ശ​ദീ​ക​ര​ണം.

Kerala

വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​ര​ണ​മി​ല്ല; നോ ​ഗോ സോ​ണി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്

വ​യ​നാ​ട്: പു​ഞ്ചി​രി​മ​ട്ട​ത്തി​ന് മു​ക​ളി​ലു​ള്ള വ​ന​ത്തി​നു​ള്ളി​ൽ പു​തി​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. ‌‌നേ​ര​ത്തേ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ലെ മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം താ​ഴേ​ക്ക് ഒ​ഴു​കി വ​രു​ന്നു​ണ്ട്. ഇ​ത് കു​റ​ച്ചു​കാ​ലം തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പു​ന്ന​പ്പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള നോ ​ഗോ സോ​ണി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മു​ണ്ട​ക്കൈ മേ​ഖ​ല​യി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്നും ഉ​രു​ൾ​പൊ​ട്ടി​യെ​ന്ന് സം​ശ​യം ഉ​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്നു.

വ​യ​നാ​ട്ടി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. പു​ന്ന​പ്പു​ഴ​യി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ട്. ചെ​ളി ക​ല​ങ്ങി​യ വെ​ള്ള​മാ​ണ് നി​ല​വി​ല്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 100 മി​മി മ​ഴ ഇ​വി​ടെ ല​ഭി​ച്ചെ​ന്നാ​ണ് വി​വ​രം. ബെ​യ്‌​ലി പാ​ല​ത്തി​ന് സ​മീ​പം കു​ത്തൊ​ഴു​ക്കു​ണ്ട്.

അ​തേ​സ​മ​യം ഇ​വി​ടെ​യെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള റ​വ​ന്യൂ സം​ഘ​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പു​ന​ര​ധി​വാ​സ​ത്തി​ലെ പി​ഴ​വും സു​ര​ക്ഷാ വീ​ഴ്ച​യും ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

Kerala

വ​യ​നാ​ട്ടി​ല്‍ ക​ന​ത്ത മ​ഴ; പു​ന്ന​പ്പു​ഴ​യി​ല്‍ ഒ​ഴു​ക്ക് ശ​ക്തം; പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. നേ​ര​ത്തേ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ​യി​ലെ പു​ന്ന​പ്പു​ഴ​യി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ട്.

ചെ​ളി ക​ല​ങ്ങി​യ വെ​ള്ള​മാ​ണ് നി​ല​വി​ല്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​ത്രി 100 മി​മി മ​ഴ ഇ​വി​ടെ ല​ഭി​ച്ചെ​ന്നാ​ണ് വി​വ​രം. ബെ​യ്‌​ലി പാ​ല​ത്തി​ന് സ​മീ​പം കു​ത്തൊ​ഴു​ക്കു​ണ്ട്. മു​ണ്ട​ക്കൈ-​അ​ട്ട​മ​ല റോ​ഡ് മു​ങ്ങി.

പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പു​ഞ്ചി​മ​ട്ട​ത്തും മു​ണ്ട​ക്കൈ​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തും.

Kerala

മു​ണ്ട​ക്കൈ മേ​ഖ​ല​യി​ല്‍ വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്ന് നാ​ട്ടു​കാ​ര്‍; ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യെ​ന്ന് സം​ശ​യം

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ മു​ണ്ട​ക്കൈ മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സം​ശ​യം. . മേ​ഖ​ല​യി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പു​ന്ന​പ്പു​ഴ​യി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ട്. ചെ​ളി ക​ല​ങ്ങി​യ വെ​ള്ള​മാ​ണ് നി​ല​വി​ല്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 100 മി​മി മ​ഴ ഇ​വി​ടെ ല​ഭി​ച്ചെ​ന്നാ​ണ് വി​വ​രം. ബെ​യ്‌​ലി പാ​ല​ത്തി​ന് സ​മീ​പം കു​ത്തൊ​ഴു​ക്കു​ണ്ട്.

മു​ണ്ട​ക്കൈ-​അ​ട്ട​മ​ല റോ​ഡ് പൂ​ർ​ണ​മാ​യും മു​ങ്ങി. ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​വി​ടെ​യെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള റ​വ​ന്യൂ സം​ഘ​ത്തെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. പു​ന​ര​ധി​വാ​സ​ത്തി​ലെ പി​ഴ​വും സു​ര​ക്ഷാ വീ​ഴ്ച​യും ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ; പല ജില്ലകളിലും റെഡ്, ഓറഞ്ച് അലേർട്ടുകൾ, പ്രളയ മുന്നറിയിപ്പ് !

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തുടനീളം കനത്ത മഴയാണ് രേഖപ്പെടുത്തിയത്. വരും മണിക്കൂറുകളിലും മഴയുടെ തീവ്രത കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശങ്ങളായ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

കനത്ത മഴയെ തുടർന്ന് പല ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന നദികളായ പെരിയാർ, ഭാരതപ്പുഴ, പമ്പ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്.

അവശ്യസാഹചര്യങ്ങളിലൊഴികെ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ (1077) ഉപയോഗിക്കാവുന്നതാണ്.

Latest News

Up